ഓര്‍മയില്‍ നോവുന്നത്
മറക്കാന്‍ കഴിഞ്ഞെന്കില്‍ .........
ഓര്‍മ്മകള്‍ ഇനിമേലില്‍
പിറകതിരുന്നെങ്കില്‍ ..............
മിത്രത്തെ
അത്രമാത്രയില്‍
ഇഷ്ടപ്പെടുന്നതും നഷ്ടപ്പെടുന്നതും
കാല്‍പ്പനികതയുടെ
വൈകല്യങ്ങള്‍ മാത്രം!
ക്ഷണത്തില്‍
ശഠിക്കുന്നതും ശമിക്കുന്നതും
നല്ല മിത്രത്തിനുത്തമം
കരടായ് തോന്നിയാല്‍
ക്ഷണം മാറ്റുക
കരടുള്ളിടം കീറിമുറിക്കരുത്.
വിശ്വസിക്കൂ
ഓരോ നിശ്വാസവും
അതില്‍ പ്രാണനുണ്ട്,
അനിഷ്ടത്തെ ഇഷ്ടകൊണ്ടും
പിണക്കത്തെ ഇണക്കംകൊണ്ടും;
മാറ്റിയാല്‍ ശിഷ്ടം സ്നേഹസമ്പന്നം!
എന്റെ കണ്ണിലെ തിളക്കം
കുറുക്കന്‍ കണ്ണിലെ തിളക്കമല്ല,
എന്റെ പുഞ്ചിരിയില്‍
വഞ്ചനയുടെ ലാളിത്യമില്ല
കണ്ണിലെ തിളക്കം ;
സ്നേഹത്തിന്റെ കണ്ണുനീര്‍.
പുഞ്ചിരി;
യാതനകളുടെ നൊമ്പരങ്ങള്‍ക്കായ്
ഒരു ചെറിയ മറ.
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകളായിരിക്കട്ടെ......
നമ്മുടെ രണ്ട് കണ്ണുകള്‍...അവ ഒരുമിച്ച് ഈ ലോകത്തെ കാണുന്നു...ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു .....ഒരു മിച്ചു കലഹിക്കുന്നു....ഒരുമിച്ചു കരയുന്നു......ഒരു പക്ഷെ ഒരുമിച്ചു സ്വപ്നം കാണുന്നു.........
എങ്കിലും അവ ഒരിക്കലും തമ്മില്‍ തമ്മില്‍ കാണുന്നേയില്ല........
അത് പോലയാണ് ചില നല്ല സുഹൃത്തുക്കളും ...നമ്മള്‍ ഒരുമിച്ച് ചിരിക്കുന്നു ഒരുമിച്ച് ചിന്തിക്കുന്നു....ഒരു പാടു വിശേഷങ്ങള്‍ പങ്കു വെക്കുന്നു......
എങ്കിലും പരസ്പരം ഒരിക്കലും നേരില്‍ കാണാത്തവര്‍...........
എങ്കിലും എനിക്കറിയാം "കേട്ടപാട്ടുകള്‍ മനോഹരം... കേള്‍ക്കാത്തവ അതി മനോഹരം....."(" heard melodies are sweet, those unheard are sweeter...")എന്നു keats പറഞ്ഞപോലെ നേരിട്ടു കാണാത്ത കൂട്ടുകാരായിരിക്കും ചിലപ്പോള്‍ ആത്മാവു കൊണ്ടു കൂടുതല്‍സുന്തരം...അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെ ഇഷ്ടപ്പെടുന്നത്........
വിശ്വസിക്കാം നിങ്ങള്‍ക്കെന്നെ ഒരു നല്ല സുഹ്രത്തായി ..............................
സ്നേഹപൂറ്വ്വം
രഘു
No comments:
Post a Comment